ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വിലക്ക് നേരിട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാൻ സ്തുതിയുമായി ക്ഷേത്രത്തിൽ.
ലഖ്നൗവിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിലാണ് ഹനുമാൻ സ്തുതിയുമായി യോഗി എത്തിച്ചേർന്നിരിക്കുന്നത്.
കോൺഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാർട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കിൽ തങ്ങൾ വിശ്വസിക്കുന്നത് ബജ്രംഗ് ബാലിയിലാണ് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം. കിഴക്കൻ ഉത്തർപ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യകാർമ്മികനാണ് യോഗി ആദിത്യനാഥ്.