ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും. തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറഞ്ഞു.
ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയയും പറഞ്ഞു. 2017ലാണ് തിരുവനന്തപുരത്തുനിന്നും കാസര്‍കോടു നിന്നും നിമിഷയും സോണിയയും ഐഎസില്‍ ചേരാനായി ഭര്ത്താക്കന്മാര്ക്കൊപ്പം രാജ്യം വിട്ടത്. ഇതിന് ശേഷം ഇതാദ്യമായാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. രണ്ടുപേരുടെയും ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടുവെന്ന് ഇരുവരും സ്ഥിരീകരിച്ചു.