അഹമ്മദാബാദ് : ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യന്‍ ടീമിന്റെ ‘ഓള് റൗണ്ട് മികവിനെ’ അഭിനന്ദിച്ച അദ്ദേഹം, ഐസിസി ലോകകപ്പിലെ വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് ആശംസകളും അറിയിച്ചു.ഇന്നത്തെ വിജയത്തിന് ശേഷം, ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ ടീം ഇന്ത്യയുടെ റെക്കോര്‍ഡ് എതിരില്ലാത്ത എട്ട് വിജയങ്ങളായി മാറി. നേരത്തെ 1992, 1996, 1999, 2003, 2011, 2015, 2019 വര്‍ഷങ്ങളിലാണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.