മഹാരാഷ്ട്ര : ഔറംഗാബാദില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലിടിച്ച് 12 പേര് മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. നാഗ്പുര്‍-മുംബൈ സമൃദ്ധി എക്സ്പ്രസ് വേയില്‍ പുലര്‍ച്ച ഒന്നരയോടെയാണ് അപകടമുണ്ടായത്. സൈലാനി ബാബ ദര്‍ഗയില്‍ നിന്നും തീര്‍ഥാടനം കഴിഞ്ഞ് നാസിക്കിലേക്ക് വരികയായിരുന്ന സംഘത്തിന്റെ ട്രാവലര്‍, വൈജാപുര്‍ ജംബാര് ടോള്‍ ബൂത്തിന് സമീപം നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Home National തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലിടിച്ച് 12 പേര് മരിച്ചു
തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലിടിച്ച് 12 പേര് മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം