ഡൽഹി : രാജ്യത്ത് ഫോണുകളില്‍ എമര്‍ജന്‍സി അലര്‍ട്ട് മെസേജ്. ബീപ്പ് ശബ്ദത്തോടെയാണ് ഫ്ലാഷ് മെസേജുകള്‍ വന്നത്. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ അലര്‍ട്ട് മെസേജ് നല്‍കിയത്. പൊതുസുരക്ഷാ മുന്നറിയിപ്പുകള്ക്കാണ് സംവിധാനം . ഉപഭോക്താക്കള്‍ ഒന്നും ചെയ്യണ്ടതില്ലെന്നും സന്ദേശം. ടെലികോം മന്ത്രാലയം വിവിധ കമ്പനികളുമായി ചേര്‍ന്നാണ് പരീക്ഷണ സന്ദേശം അയച്ചത്.