ജയ്പുര്‍: പോലീസുദ്യോഗസ്ഥനെ മര്‍ദിച്ച എം എല്‍ എയ്ക്കെതിരെ കേസ്. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ രമില ഖാദിയയാണ് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ പരസ്യമായി മര്‍ദിച്ചത്.
ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തി വരികയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര നാഥിനോട് ബൈക്കിലെത്തിയ ചെറുപ്പക്കാരന് മോശമായി പെരുമാറിയിരുന്നു. എം.എൽ എയുടെ പരിചയക്കാരനായ ഇയാള്‍ എംഎല്‍എയെ സ്ഥലത്ത് വിളിച്ചു വരുത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട എംഎല്‍എ രമില ഖാദി, പോലീസ് ജീവനക്കാരനായ മഹേന്ദ്ര നാഥിന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തില്‍ എംഎല്‍എയ്ക്കും കൂടെ ഉണ്ടായിരുന്നവർക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കൈലാഷ് സിംഗ് അറിയിച്ചു.