തമിഴ്നാട്ടില്‍ മദ്യവില്പനയ്ക്ക് സുപ്രീംകോടതി അനുമതി ലഭിച്ചു. മദ്യ വില്പന തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്താണ് സുപ്രീംകോടതി അനുമതി നല്‍കിയത്. ലോക്ക് ഡൗണിനിടെ തുറന്ന മദ്യശാലകളില്‍ കടുത്ത തിരക്ക് നിയന്ത്രാതീതമായതിനാല് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് മദ്യവില്‍പ്പന തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിത്. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്, രജനികാന്ത്, കമല്ഹാസന് തുടങ്ങിയവരാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.