ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. നാലാംഘട്ടം ഇളവുകളോടെ ഉള്ളതാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഹോട്ട്സ്പോട്ടുകള്‍ അല്ലാ ത്തയിടങ്ങളില് ലോക്കല്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകും. പക്ഷെ ബസ്സുകളില്‍ നിശ്ചിത സംഖ്യയില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല.
ഓട്ടോകളും ടാക്സികളും ഓടാന്‍ അനുവാദമുണ്ടാകും. സംസ്ഥാനം കടന്നുള്ള യാത്രകള്‍ അനുവദിക്കുമെങ്കിലും പാസ്സുണ്ടെങ്കിലേ സാധ്യമാവൂ. ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ അടുത്തയാഴ്ചയോടെ തുടങ്ങും. ഹോം ഡെലിവെറിക്കായി ഓണ്‍ലൈന്‍ സേവനങ്ങളും ഉപയോഗപ്പെടുത്താം.
എന്നാല്‍, ഈ ഇളവുകളൊന്നും ഹോട്ട്സ്പോട്ടില്‍ പെട്ട മേഖലകളില്‍ അനുവദനീയമാവില്ല. രാജ്യത്തെ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ഇനിയും നീളും. എന്നാല്‍, ഇളവുകള്‍ കൂട്ടാനും കുറയ്ക്കാനും അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.