ബംഗളൂരു: ഇറോം ശര്‍മിളയുടെ ഇരട്ട പെണ്‍കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ആശുപത്രി പുറത്തുവിട്ടു. മാതൃദിനമായ മെയ് ഒമ്ബതിന് തന്റെ 46-ാം വയസിലാണ് ഇറോം അമ്മയായത്. നിക്സ് സഖി, ഓട്ടം ടാര എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇറോമും കുട്ടികളും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അഫ്സ്പ നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം നടത്തി ശ്രദ്ധേയയാ വനിതയാണ് ഇറോം ശര്‍മിള. അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2016 ല്‍ സമരം അവസാനിപ്പിച്ചിരുന്നു. 2017-ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയുമായി ഇറോം വിവാഹിതയാകുന്നത്. അതിനുശേഷം ഇറോം കൊടൈക്കനാലില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
ഇറോം ശര്‍മിളയുടെ ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പുറത്തുവിട്ടു
by വൈ.അന്‍സാരി
by വൈ.അന്‍സാരി