അബൂദബി: യാത്രക്കിടെ ഇന്ത്യന്‍ സ്വദേശി വിമാനത്തിനുള്ളില്‍വച്ച് മരിച്ചതിനെ തുടര്‍ന്ന് ദില്ലി-മിലാന് വിമാനം അടിയന്തരമായി അബൂദബിയില്‍ ഇറക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. രാജസ്ഥാന് സ്വദേശി കൈലാഷ് ചന്ദ്ര സെയ്നി(52) ആണ് മരിച്ചത്. 26കാരനായ മകന് ഹീര ലാലും ഒപ്പമുണ്ടായിരുന്നു.
മൃതദേഹം മഫ്രാഖ് ആശുപത്രിയിലേക്ക് മാറ്റി. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായെന്നും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും.