ശ്രീനഗർ: 300 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് കേസില്‍ 12 പ്രതികള്‍ക്കെതിരെ ജമ്മു കാഷ്മീർ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കഴിഞ്ഞ വർഷം ജമ്മു കാഷ്മീരില്‍ നിന്നും ചില അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വൻതോതില്‍ മയക്കുമരുന്ന് കണ്ടെടുത്തതാണ് കേസ്.
മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ജമ്മു കാഷ്മീരില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കാനായിരുന്നു പ്രതികളുടെ നീക്കമെന്ന് പോലീസ് കണ്ടെത്തി.