ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവ് കെ.കവിതയെ ഇഡി അറസ്റ്റ് ചെയ്തു. തെലുങ്കാന മുന്‍മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത.
ഡല്‍ഹിയില്‍ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വില്‍പ്പനയുടെ ലൈസൻസ് 2021ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതില്‍ അഴിമതിയുണ്ടെന്നും കള്ളപ്പണം വെളിപ്പിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു.
ഇതില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നായിരുന്നു കേസ്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഐടി വകുപ്പുകളും ഇന്ന് റെയ്ഡ് നടത്തിയിരുന്നു.