വാരാണസി: വിവാഹതരായ ദമ്പതികള്‍ പരസ്പരം പൂമാല ചാര്‍ത്തുന്ന ചടങ്ങ് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും വിലപിടിപ്പുള്ള സാധനം ഉപയോഗിച്ചായിരുന്നു ഇവരുടെ ഹാരാര്‍പ്പണം. സവാള, വെളുത്തുള്ളി മാലകളായിരുന്നു ദമ്പതികള്‍ കഴുത്തില്‍ അണിഞ്ഞത്. വില മാനംമുട്ടെ ഉയര്‍ന്നതോടെ ജനങ്ങള്‍ സ്വര്‍ണംപോലെയാണ് സവാളയെ പരിഗണിക്കുന്നത്. അതിനാലാണ് ദമ്പതികള്‍ക്ക് ഉള്ളിമാല നല്‍കിയതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് കമല്‍ പട്ടേല്‍ പറഞ്ഞു. സവാള വിലയില്‍ പ്രതിഷേധിക്കാന്‍ കൂടിയാണ് വാരാണസി ദമ്പതികള്‍ വേറിട്ട വഴി തെരഞ്ഞെടുത്തത്.