ഡല്‍ഹി: ഇസ്രയേലില്‍ നിന്ന് 33 മലയാളികള്‍ കൂടി ഡല്‍ഹിയില്‍ മടങ്ങിയെത്തി. രക്ഷാദൗത്യമായ ഓപ്പറേഷന് അജയ്യുടെ ഭാഗമായ രണ്ടാമത്തെ പ്രത്യേക വിമാനത്തില്‍ 235 ഇന്ത്യക്കാരാണ് രാവിലെ ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.
വിദേശകാര്യ സഹമന്ത്രി രാജ്കുമാര് രഞ്ജന്‍ സിങ് ഇവരെ സ്വീകരിച്ചു. ഓപ്പറേഷന് അജയ് രക്ഷാദൗത്യത്തിന്റെ ഭാഗമായി 40 മലയാളികള്‍ ഉള്‍പ്പെടെ 447 ഇന്ത്യക്കാര്‍ ഇതുവരെ മടങ്ങിയെത്തി. ഓപ്പറേഷന് അജയ് കണ്ട്രോള് റൂം പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വിലയിരുത്തി.