ബാഗ്പത്ത്( ഉത്തര്‍പ്രദേശ്); മൂന്ന് വയസുകാരിയെ ബന്ധു ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബാഗ്പത്ത് ജില്ലയിലാണ് സംഭവം.
സുഹൃത്തിനൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ 24 കാരനായ അമ്മാവന്റെ മകന് കൂട്ടിക്കൊണ്ടുപോയിബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് ബന്ധുക്കള്‍ അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിക്കുന്നത്.ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
ചണ്ഡീഗഢില്താമസിക്കുന്ന അമ്മാവന്റെ മകന് അഞ്ച് ദിവസം മുമ്ബാണ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തുന്നത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.