ഷിരൂരിൽ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ നിർണ്ണായക വിവരം.നാവികസേന നടത്തിയ തിരച്ചിലിലാണ് ട്രക്കിൻ്റെ ലോഹഭാഗങ്ങൾ കണ്ടെത്തിയത്. മൂന്ന് ലോഹക്കഷ്ണങ്ങൾ കണ്ടെത്തി. അർജുൻ്റെ ട്രക്കിൻ്റെ ലോഹഭാഗങ്ങളാണോ ഇവയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ നാവികസേന പുറത്തുവിട്ടു. ഇതിനിടെ നേവി കണ്ടെത്തിയ ലോഹ ഭാഗങ്ങൾ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പ്രതികരിച്ചു.
അതിനിടെ ഈശ്വർ മാൽപേ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും നിർണ്ണായക ഒന്നും കണ്ടെത്താനായില്ല. നദീതടത്തിൽ അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും നദിയിൽ നഷ്ടപ്പെട്ട ആളുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു.
അഞ്ച് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഒന്നും കണ്ടെത്താനായില്ലെന്നും കല്ലും മണ്ണും തടസ്സമായെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. ചെളി നീക്കം ചെയ്യാതെ നദീതടത്തിൽ പര്യവേക്ഷണം നടത്താൻ കഴിയില്ലെന്നും ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നുമാണ് വിവരം.