സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. കർഷകർ ഇന്ത്യയെ സ്വയംപര്യാപ്തമാക്കി. സ്ത്രീകളുടെ ശക്തിയാണ് ഇന്ത്യയുടെ സമ്പത്തെന്നും പ്രധാനമന്ത്രിയുടെ വികസന പരിപാടികൾ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
എല്ലാ മേഖലയിലും വികസനമുണ്ട്. ഒളിമ്പിക് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തിന് വലിയ അഭിനന്ദനങ്ങൾ. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുർമു ആഹ്വാനം ചെയ്തു.