സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാദിവസവും രാവിലെ അസംബ്ലി നിർബന്ധമാക്കി ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതു തുടങ്ങുന്നത് ദേശീയഗാനം ആലപിച്ചുകൊണ്ടായിരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മഹാത്മാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ജീവചരിത്രം, സ്കൂൾ പരിപാടികളുടെ വിശദാംശങ്ങൾ, ഒരു പ്രത്യേക മാസത്തെയോ ആഴ്ചയെയോ സംബന്ധിക്കുന്ന കാര്യങ്ങൾ, സ്വഭാവ രൂപീകരണം, വിദ്യാർഥികളുടെ നേട്ടങ്ങൾ, സമ്മർദ ലഘൂകരണം, ആരോഗ്യ സംബന്ധമായ അറിവുകൾ തുടങ്ങിയ വിഷയങ്ങൾ അസംബ്ലി പ്രസംഗങ്ങളിൽ ഉൾപ്പെടുത്താമെന്നും വിദ്യാഭ്യാസ വകുപ്പ്.രാവിലെ അസംബ്ലി 20 മിനിറ്റ് നീണ്ടുനിൽക്കുമെന്നും എല്ലാ വിദ്യാർത്ഥികളും അധ്യാപകരും നിയുക്ത സ്ഥലത്ത് ഒത്തുകൂടണമെന്നും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.