പ്രമുഖ ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിനെ(34) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ സ്വവസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ നടനെ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടുജോലിക്കാരനാണ് നടന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു.
ടെലിവിഷന്‍ സീരിയലുകളിലൂടെ ബിഗ് സ്്ക്രിനിലേയ്ക്കെത്തിയ താരമായിരുന്നു സുശാന്ത് സിങ്. കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രമായിരുന്നു. ഇത് കൂടാതെ പത്തോളം സിനിമകളില്‍ അഭിനയിച്ച താരമായിരുന്നു സുശാന്ത് സിങ് രാജ്പുത്ത്്.