ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം ‘ബനാറസി’ ആക്കി. വാരണാസി ലോക്സഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയുമായുള്ള തൻ്റെ ബന്ധം “അവിഭാജ്യവും താരതമ്യപ്പെടുത്താനാവാത്തതുമാണ്” എന്ന് പറഞ്ഞു.വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.റായ്ബറേലിയിൽ പോലും കോൺഗ്രസ് തോല്‍ക്കും. വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചു.നാമ നിർദേശ പത്രിക സമർപ്പണത്തി്ന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദി റോഡ് ഷോ നടത്തി. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പം ആയിരുന്നു 5കി.മി. നീണ്ട റോഡ് ഷോ നടത്തിയത്. ഒരു എക്സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കാശിയോടുള്ള തൻ്റെ പ്രണയത്തെക്കുറിച്ചും ഗംഗയുമായുള്ള ആത്മബന്ധം വർഷങ്ങളായി എങ്ങനെ തുടരുന്നുവെന്നും വിശദീകരിക്കുവന്ന വീഡിയോയും പങ്കിട്ടു.