ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ പതിനാല് പേര് മരിച്ചു. കുര്‍ണൂലിലെ മാധവാരം എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ടെമ്പോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മരിച്ചവരില്‍ അഞ്ച് പേര് കുട്ടികളാണ്. ചിറ്റൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ടെമ്പോയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന. നാല് കുട്ടികള്‍ക്ക് മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടാനായത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.