ന്യൂഡല്‍ഹി: വീണാ വിജയന്റെ കന്പനിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് പിന്നാലെ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രൻ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖംമൂടി ജനങ്ങള്‍ക്കുമുന്നില്‍ അഴിഞ്ഞു വീണു എന്ന് ശോഭ പരിഹസിച്ചു.
ഇഡി ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. അന്വേഷണ ഏജൻസികള്‍ പിണറായിയുടെ വീട്ടിലുമെത്തി പരിശോധന നടത്തും. ജനങ്ങളെ ഇത്രയേറെ ദ്രോഹിച്ച ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നും അവര്‍ പറഞ്ഞു.
എഐ കാമറ അഴിമതിയുമായി ബന്ധപ്പെട്ട പരിശോധനകള്‍ പിന്നാലെ വരുന്നുണ്ട്. പിണറായി വിജയനെ സൂര്യനെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിളിച്ചത്. ഇദ്ദേഹത്തെ മാനസീക രോഗത്തിന് ചികിത്സിക്കണം. ഏത് കാര്യത്തിനും നോക്കുകൂലി ഈടാക്കുന്ന ഒരാള്‍ മാത്രമായി പിണറായി മാറിയെന്നും ശോഭാ സുരേന്ദ്രൻ വിമര്‍ശിച്ചു.