പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ജൂൺ 16, 17 തീയതികളിൽ ആശയവിനിമയം നടത്തുമെന്ന് സൂചന. രാജ്യത്തെ കൊറോണ സാഹചര്യവും ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെക്കുറിച്ചും അദ്ദേഹം മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കും. കോവിഡ് ബാധിതരുടെ എണ്ണത്തിൽ നിലവിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു.