ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ സാധ്യത. വൈറസ് ബാധ വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് ചെന്നൈ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് മാറുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തമിഴ്നാട് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വുഹാനിന്റേത് സമാനമാണ് ചെന്നൈയിലുണ്ടാകുന്നത്. മരണനിരക്കും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദ്ദേശം.