വിവാഹം കഴിക്കുമെന്ന സൂചന നല്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തൽ.റാലിയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍നിന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല.
പ്രസംഗത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ഉടൻ വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ മറുപടി പറഞ്ഞത്. ‘ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും എന്നായിരുന്നു’ രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.കഴിഞ്ഞ തവണ അമേഠിയിൽ മത്സരിച്ചിരുന്ന രാഹുൽ ഗാന്ധി ഇത്തവണ റായ്ബറേലിയിലാണ് മത്സരിക്കുന്നത്.