ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്ര പ്രദേശിലും പശ്ചിമ ബംഗാളിലും സംഘർഷം. ബംഗാളിലെ കേതുഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു.ഉത്തർ പ്രദേശിൽ ബിജെപി കള്ളവോട്ട് ചെയ്യുന്നു എന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. നീതിക്ക് ഒപ്പം നിന്ന് ഇന്ത്യ മുന്നണിയെ വിജയിപ്പിക്കണം എന്ന് മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു.
ആന്ധ്രയിലെ ചിറ്റൂര്‍, കടപ്പ, അനന്ത്പൂര്‍, പല്‍നാട്, അണ്ണാമയ ജില്ലകളിലാണ് ആക്രമണമുണ്ടായത്. അണ്ണാമയ ജില്ലയില്‍ തെരഞ്ഞെടുപ്പ് ബൂത്ത് അടിച്ചുതകര്ത്തുലോക്സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്ന ആന്ധ്ര പ്രദേശിൽ പരക്കെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യൂവില്‍ നില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എംഎല്‍എയും വോട്ടര്‍മാരും തമ്മില്‍ കയ്യാങ്കളിയിലേക്കെത്തിയത്. മര്‍ദനത്തിന്റെ വിഡിയോ സോഷ്യല്‍മിഡിയയില്‍ പ്രചരിച്ചു. മൻസൂർഗഞ്ചിൽ വോട്ടിംഗ് മെഷീനിൽ തിരിമറി എന്നും എസ് പി ആരോപണം ഉയർത്തി. ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥി മാധവി ലത വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചത് വാക്ക് തർക്കത്തിൽ കലാശിച്ചു. ആന്ധ്രാപ്രദേശിലെ 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ്.