കര, നാവിക, വ്യോമ സേനകളിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതോടെ പുരുഷന്മാരുടെ കുറഞ്ഞ വിരമിക്കല്‍ പ്രായം ഉയരുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. ദ് ട്രൈബ്യൂണിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വേതനം, പെന്ഷന് ഇനത്തില്‍ വലിയ തുകയാണ് ബജറ്റില്‍ വകയിരുത്തുന്നത്.
പിന്നെ എന്തുകൊണ്ടാണ് ഒരു ജവാന് വെറും പതിനഞ്ചോ പതിനേഴോ വര്‍ഷം മാത്രം സേവിച്ചാല്‍ മതിയെന്നത് തുടരുന്നത്. എന്തുകൊണ്ട് 30 വര്‍ഷം സേവിച്ചു കൂടാ. ഇങ്ങനെ ചെയ്യുന്നതിലൂടെ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. .’