മൊഹാലി: ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലി അയൽക്കാരുമായുള്ള തർക്കത്തിനിടെ ക്രൂര മർദനമേറ്റ യുവ ശാസ്ത്രജ്ഞൻ മരിച്ചു. പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചിൽ (ഐസർ) പ്രൊജക്ട് സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സ്വർൺകറാണ് മരിച്ചത്. മൊഹാലി സെക്ടർ 67ൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പുറത്തുവെച്ചാണ് അയൽക്കാർ അദ്ദേഹത്തെ മർദിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയൽക്കാരിലൊരാൾ ഡോ. അഭിഷേകിനെ തള്ളി നിലത്തിടുന്നതും ശേഷം ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അയൽവാസികളിൽ കുറച്ച് പേർ അഭിഷേകിന്റെ ബൈക്കിന് സമീപം നിൽക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിൽ കാണുന്നത്. പിന്നീട് അഭിഷേക് വീട്ടിൽ നിന്ന് ഇറങ്ങ് വന്ന് ബൈക്ക് മാറ്റിവെച്ചു. ഇതിന് പിന്നാലെ കൂടി നിന്ന അയൽക്കാർ അഭിഷേകുമായി തർക്കം തുടങ്ങി. ഇതിനൊടുവിലാണ് കൂട്ടത്തിൽ ഒരാൾ യുവാവിനെ തള്ളി നിലത്തിട്ട് മർദിച്ചത്. വീടുകളിൽ നിന്ന് മറ്റുുചിലർ കൂടി ഇറങ്ങിവന്ന് ഇവരെ പിടിച്ചുമാറ്റി. ഈ സമയവും ഡോ. അഭിഷേക് റോഡിൽ കിടക്കുന്നതും കാണാം.