കൊല്‍ക്കത്ത :സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചു കൊല്‍ക്കത്തയില്‍ കടലില്‍ പോയി കാണാതായ 25 മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ നാലാം ദിവസം രക്ഷപ്പെട്ടെത്തി .ബംഗാള്‍ സ്വദേശിയായ രബീന്ദ്ര ദാസാണ് ബോട്ട് മുങ്ങി നാല് ദിവസത്തിന് ശേഷം സ്വന്തം നാട്ടില്‍ നിന്ന് 600 കിലോമീറ്റര്‍ എത്തിപ്പെട്ടത്.
രബീന്ദ്ര ദാസിന്റെ ഉള്‍പ്പെടെ നൂറ് കണക്കിന് ബോട്ടുകളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ കൊടുങ്കാറ്റില്‍ മുങ്ങി പോയത്.1300 ലധികം മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശി ബോട്ടുകള്‍ രക്ഷപെടുത്തുകയായിരുന്നു.
രണ്ട് ബോട്ടുകളിലായുള്ള 25 പേരെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. ഇവരെല്ലാം മരിച്ചിട്ടുണ്ടാവും എന്ന നിഗമനത്തിലായിരുന്നു.രബീന്ദ്രദാസിനെയും ബംഗ്ലാദേശ് ബോട്ടാണ് രക്ഷപ്പെടുത്തിയത്.ഇതോടെ ബാക്കിയുള്ളവരും രക്ഷപ്പെട്ട് തിരികെയെത്തുമെന്നാണ് പ്രതീക്ഷ.