അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യ വകുപ്പ് നിരാകരിച്ചത്. അഫ്ഗാന് ഭരണ കൂടത്തിന്റെ അഭ്യര്‍ത്ഥനയും ഇന്ത്യ തള്ളി.
നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്. അയിഷയെന്ന സോണിയാ സെബാസ്റ്റിയന്, റാഫേലാ, മറിയമെന്ന മെറിന് ജേക്കബ്, ഫാത്തിമ എന്ന നിമിഷ എന്നിവരാണ് ജയിലില്‍ ഉള്ളത്. ഇവര്‍ക്കൊപ്പം രണ്ടു ഇന്ത്യന്‍ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്.
കുട്ടികള്‍ക്കൊപ്പം അഫ്ഗാന് ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്ഗാന് ശ്രമിക്കുന്നുണ്ട്. 2019 ഡിസംബറിലാണ് ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്. ഇവരെ കാബൂളിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ലോകത്തെ 13 രാജ്യങ്ങളില്‍ നിന്നായി 408 പേരാണ് അഫ്ഗാനില്‍ ഐ.എസില്‍ ഭീകരരായി ജയിലിലുള്ളത്. ഏഴുപേര്‍ ഇന്ത്യക്കാരും 16 ചൈനീസ് പൗരന്മാരും 299 പാകിസ്താനികളുമാണ്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവര്‍ക്കൊപ്പമുണ്ട്.