ന്യൂഡല്‍ഹി:പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിനെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
30 ല്‍ അധികം വിദ്യാർഥികള്‍ അറസ്റ്റിലായെന്നാണ് വിവരം.
എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാർഥികളാണ് പ്രതിഷേധിച്ചത്. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വരും ദിവസങ്ങളിലും സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് വിദ്യാർഥി സംഘടനകള്‍ അറിയിച്ചു.