ലഖ്നൗ: പൊലീസുകാരന്റെ തലയില്‍ പേന്‍ നോക്കുന്ന ഒരു കുരങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മേശയ്ക്ക് അഭിമുഖമായി കസേരയില്‍ ഇരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥന്. ഉദ്യോഗസന്റെ തോളിലിരുന്ന് പേന്‍ നോക്കുകയാണ് കുരങ്ങ്. ഉത്തര്‍പ്രദേശിലാണ് സംഭവം.
पीलीभीत के इन इन्स्पेक्टर साहब का अनुभव ये बताता है कि यदि आप काम करने में व्यवधान नहीं चाहते हैं तो रीठा, शिकाकाई या अच्छा शैम्पू इस्तेमाल करें ! #Shampoo #Hair #Police #monkeylove #Monkey pic.twitter.com/7sPQtuS2A6
— RAHUL SRIVASTAV (@upcoprahul) October 8, 2019
ഉത്തര്‍പ്രദേശ് പോലീസിലെ അഡീഷണല്‍ സൂപ്രണ്ട് രാഹുല്‍ ശ്രീവാസ്തവയാണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ജോലിക്കിടയിലെ ഇത്തരം ശല്യം ഒഴിവാക്കാന്‍ നല്ല ഷാംപൂ ഉപയോഗിച്ചാല്‍ മതി, ഇത് പിലിബിത്തിയിലെ ഇന്‍സ്പെക്ടറുടെ അനുഭവമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥന് വീഡിയോ പങ്കുവച്ച് കുറിച്ചത്.