ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംദ്മി പാര്‍ട്ടിയുടെ വിജയം ആവേശത്തോടെ ആഘോഷിക്കാന്‍ അച്ഛന്റെ തോളിലേറി വന്ന ഒരു വയസുകാരന് അവ്യാന് തോമറിനെ വാനോളം ഉയര്‍ത്തിയും ഓമനിച്ചുമാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. അരവിന്ദ് കേജരിവാളിന്റെ ശീതകാലച്ഛായയില് മീശയും മഫ്ളറും സ്വെറ്ററും ധരിച്ചെത്തിയ കുട്ടിക്കുറുമ്ബന് നിമിഷ നേരം കൊണ്ടാണ് ട്വിറ്ററില്‍ താരമായി മാറിയത്. ആം ആദ്മി പാര്‍ട്ടിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ 2500ലേറെ തവണയാണ് അവ്യാന് തോമറിന്റെ ചിത്രം റീ ട്വീറ്റ് ചെയ്തത്. മഫ്ളര്‍മാന്‍ എന്ന പേരില്‍ പുഞ്ചിരി സ്മൈലിയുമായാണ് ആപ്പ് അവ്യാന്റെ ചിത്രം പുറത്തു വിട്ടത്. ഇരുത്തയ്യായിരത്തിലേറെപ്പേര് ലൈക്ക് ചെയ്യുകയും ചെയ്തു. ഡല്‍ഹി റോസ് അവന്യൂവിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തേക്ക് രാവിലെ ഒമ്ബതിനാണ് അവ്യാന് തോമര്‍ അച്ഛന് രാഹുല്‍ തോമറിന്റെ തോളിലേറി വന്നത്. ബേബി കേജരിവാളിന് ചുറ്റും മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും കൂടി. കറുത്ത മഫ്ളറും ആം ആ്ദ്മി പാര്‍ട്ടിയുടെ തൊപ്പിയുമായി കേജരിവാളിന്റെ ശീതകാലച്ഛായയുടെ നേര്‍പതിപ്പായിരുന്നു അവ്യാന്.