ബറേലി : ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കാര്‍ ട്രക്കിലിടിച്ച് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു. ബറേലി-നൈനിറ്റാള്‍ ദേശീയപാതയില്‍ കാര്‍ കത്തുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തിന് പിന്നാലെ കാറിന്റെ ഡോറുകള്‍ ജാമായി. ഇതാണ് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതിന് കാരണമായി പൊലീസ് സൂചിപ്പിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ടയര്‍ പൊട്ടി ഉത്തരാഖണ്ഡ് ദിശയിലെ പാതയിലേക്ക് കയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം. തീപിടിച്ചതിന് പിന്നാലെ വലിയ ശബ്ദത്തില്‍ കാര്‍ പൊട്ടിത്തെറിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭോജിപ്പുര പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു അപകടം. മരിച്ചവരില്‍ ഒരുകുട്ടിയും ഉള്‍പ്പെടുന്നു
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കാര്‍ ട്രക്കിലിടിച്ച് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം