ചെന്നൈ: ഉള്ളി പൂഴ്ത്തിവെപ്പ് തടയാൻ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഉള്ളി കൈവശം വയ്ക്കുന്നതിന് സർക്കാർ പരിധി നിശ്ചയിച്ചു. മൊത്ത വ്യാപാരികൾ 50 ടണ്ണിൽ കൂടുതൽ ഉള്ളി കൈവശം വയ്ക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചില്ലറ വ്യാപാരികൾ 10 ടണ്ണിൽ കൂടുതൽ ഉള്ളി ശേഖരിക്കരുത്. ചന്തകളിൽ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. സർക്കാർ നിശ്ചയിക്കുന്നതിലും അധിക വിലയിൽ വിൽപ്പന നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.