ഐ.സി.എസ്.ഇ 10-ാം ക്ലാസ്, ഐ.എസ്.സി 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. കോവിഡ്-19 നെത്തുടര്‍ന്ന് ഉപേക്ഷിച്ച ഏതാനും വിഷയങ്ങള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെയും മുന്‍പ് നട ത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രസിദ്ധീ കരിച്ചത്. ഐ.സി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയില്‍ 99.34, ഐ.എസ്.സി 12-ാം ക്ലാസില്‍ 96.84 എന്നിങ്ങനെയാണ് വിജയശതമാനം. ഇത്തവണ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കില്ല. സി.ഐ. എസ്.സി.ഇ.യുടെ www.cisce.org, www.results.cisce.org എന്നീ വെബ്സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം. ഇതിനുപുറമെ സി.ഐ.എസ്.സി.ഇ.യുടെ എസ്.എം.എസ് സേവനത്തിലൂടെയും ഫലമറിയാം.