നടി നൂർ മാളബിക ദാസി(32)നെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കജോൾ നായികയായ ദ ട്രയൽ എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് നൂർ. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. അപാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനേത്തുടർന്ന് അയൽവാസികൾ അറിയിച്ചതുപ്രകാരം എത്തിയ ഓഷിവാര പോലീസാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി.അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്കെത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്സിൽ എയർ ഹോസ്റ്റസായിരുന്നു. നൂറിന്റെ മരണത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ, ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ സമീപിച്ചിരിക്കുകയാണ്.കജോൾ നായികയായെത്തിയ ദ് ട്രയലിൽ ശ്രദ്ധേയമായ വേഷത്തിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്കിയാൻ, വാക്ക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും നടി ഭാഗമായിട്ടുണ്ട്.