ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയ അലോക് വര്‍മയെ ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്സിന്റെ ഡയ റക്ടര്‍ ജനറലായി നിയമിച്ചു. നിലവില്‍ ഇടക്കാല ഡയറക്ടായിരുന്ന എം. നാഗേശ്വര റാവുവിന് വീണ്ടും സിബിഐയുടെ ചുമതല ലഭിച്ചേക്കുമെന്നാണു വിവരം. പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ ഉന്നതാധികാര സമിതിയുടെ യോഗം ഉടന്‍ ചേരും. അലോക് വര്‍മയെ പുനര്‍ നിയമിച്ചിങ്കിലും ഇദ്ദേഹത്തിനെതിരേ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിനായി ഒരാഴ്ചയ്ക്കുള്ളില്‍ ഉന്നതാധികാര സമിതി യോഗം ചേരണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന യോഗത്തിന് ഒടുവിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനമെടുത്തത്.
യോഗത്തില്‍ വര്‍മയെ നീക്കം ചെയ്യണമെന്ന നിലപാടില്‍ പ്രധാമന്ത്രി മോദിയും ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ച സമിതിയംഗം ജസ്റ്റീസ് എ.കെ സിക്രിയും ഉറച്ചു നിന്നപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിയോജിച്ചു. മൂന്നംഗ സമിതിയുടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് വര്‍മയ്ക്കു പടിയിറങ്ങേണ്ടി വരികയായിരുന്നു. സുപ്രീംകോടതി ഉത്തരവിനു പിന്നാലെ സിബിഐ ആസ്ഥാനത്തു ചുമതലയേറ്റ അലോക് വര്‍മ ഇടക്കാല ചുമതലയുണ്ടായിരുന്ന ഡയറക്ടര്‍ എം. നാഗേശ്വര്‍ റാവു നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടിലിന് തയാറാണെന്ന സന്നദ്ധതയോടൊണ് അലോക് വര്‍മ ഇടക്കാല ഡ യറക്ടര്‍ നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കി അഴിച്ചു പണി നടത്തിയത്. പത്ത് സിബിഐ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കിയ വര്‍മ അഞ്ചു പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.