ഡെൽഹി : ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്. സര്‍വേയില്‍ 66 ശതമാനം റേറ്റിംഗ് നേടിയ മെക്സിക്കൻ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന് 37% റേറ്റിംഗുമായി എട്ടാം സ്ഥാനത്താണ്. അതേ സര്‍വേയില്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മലോണി 41% റേറ്റിംഗുമായി ആറാം സ്ഥാനത്തുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയെ ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കണ്‍സള്‍ട്ട് വിശേഷിപ്പിച്ചിരുന്നു. ഈ സര്‍വേയില്‍ 76 ശതമാനം ആളുകളും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചതായി കണ്ടെത്തിയിരുന്നു.
Home Delhi ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്
by രാഷ്ട്രദീപം
by രാഷ്ട്രദീപം