ഉന്നാവ്: കുടുംബത്തിനു നല്കിയ വാഗ്ദാനങ്ങള്‍ ഒരാഴ്ചയ്ക്കകം സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ സഹോദരി. വാഗ്ദാനങ്ങള്‍ ഈ 7 ദിവസത്തിനുള്ളില്‍ നിറവേറ്റിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്. സഹോദരിക്കു സംഭവിച്ചതു നാളെ തനിക്കും വീട്ടുകാര്‍ക്കും സംഭവിക്കാം. സാക്ഷിയെന്ന നിലയില്‍ തനിക്കും ഭീഷണിയുണ്ട്. സഹോദരി പോയെങ്കിലും അവളോടു ക്രൂരത കാട്ടിയവരെ വെറുതെ വിടരുത്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണമെന്നും പെണ്‍കുട്ടി പറയുകയുണ്ടായി.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 25 ലക്ഷം രൂപയ്ക്കു പുറമേ പ്രധാനമന്ത്രി ആവാസ് യോജന വഴി വീട്, കുടുംബത്തില്‍ ഒരാള്‍ക്കു സര്‍ക്കാര്‍ ജോലി, സ്വയംരക്ഷയ്ക്കായി ആവശ്യമെങ്കില്‍ തോക്ക് തുടങ്ങിയവയ്ക്കു നടപടി സ്വീകരിക്കുമെന്നും വരെ പറഞ്ഞിട്ടും സഹോദരി നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.