ഹൈദരാബാദ്: സൈബരാബാദില്‍ ബലാത്സംഗക്കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസിന് അഭിനന്ദന പ്രവാഹം നില വിട്ടതോടെ വാട്സ്ആപ്പ്അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കി. അത്യാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്ബറായതിനാല് ഉടന്‍ തന്നെ പോലീസിന് മറ്റൊരു നമ്ബര്‍ കണ്ടെത്തേണ്ടിയും വന്നു. ഒടുവില്‍ പോലീസ് വാട്സ്ആപ്പ് അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ടാണ് നമ്ബര്‍ പുനഃസ്ഥാപിച്ചത്.
മാസത്തില്‍ ശരാശരി 150 സന്ദേശങ്ങള്‍ മാത്രം വന്നുകൊണ്ടിരുന്ന വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് മൂന്നു ദിവസത്തിനുള്ളില്‍ 1900 സന്ദേശങ്ങളാണ് വന്നത്. അപ്രതീക്ഷിതമായി സന്ദേശങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് വാട്സ്ആപ്പ് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചത്.
പൊതുജനത്തിന് പോലീസുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന നമ്ബറാണെന്ന് വ്യക്തമാക്കി അധികൃതര്‍ നേരിട്ട് ബന്ധപ്പെട്ടാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. നാലരമണിക്കൂറിനുള്ളില്‍ വീണ്ടും പോലീസിന് കിട്ടിയത് 600 സന്ദേശങ്ങളാണ്.