ഭിലായ്: ഛത്തിസ്ഗഢിലെ ഭിലായിലെ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്?ഫോടനത്തില് ആറ് തൊഴിലാളികള്‍ മരിച്ചു. പ്ലാന്റിലെ ഗ്യാസ് പൈപ്പ് ലൈനിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്നയുടനെ പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. തലസ്ഥാനമായ റായ്പുറില്‍ നിന്നും 30 കിലോമീറ്റര്‍ മാറിയാണ് ഭിലായ് സ്ഥിതി ചെയ്യുന്നത്.