മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചു. ക്ഷണം ലഭിച്ചാലും പങ്കെടുക്കില്ലെന്നും മമത പറഞ്ഞു. ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നത് ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും ആണെന്നും മമത കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ജെപി നദ്ദ അമിത് ഷായുമായി കൂട്ടിക്കാഴ്ച നടത്തി. അമിത് ഷായുടെ വസതിയിലായിരുന്നു അവസാന വട്ട ചര്‍ച്ചകള്‍.എൻ.ഡി.എ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചില്ലെന്ന് ജയറാം രമേശ്. സത്യപ്രതിജ്ഞാ ചടങ്ങ് അന്താരാഷ്ട്ര നേതാക്കളെ മാത്രമേ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രപതി ഭവനില്‍ വൈകിട്ട് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നതോടെ മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കും.