മംഗളൂരു: കൊറോണ നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് കടന്നുകളഞ്ഞത്. ദുബായില്‍നിന്ന് ഞായറാഴ്ച രാത്രിയിലാണ് ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. പിന്നീട് കൊറോണ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഇയാള്‍ അധികൃതരെ അറിയിക്കാതെ പുറത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ കണ്ടുപിടിക്കാനുള്ള തെരച്ചില്‍ തുടരുകയാണ്.