ഡല്‍ഹി: പത്തനംതിട്ടയില്‍ നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച എസ് എഫ് ഐ നേതാവ് ജയ്സണ്‍ ജോസഫിന് സുപ്രീം കോടതിയിലും തിരിച്ചടി. മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജിലായിരുന്നു വിദ്യാര്‍ഥിനിയെ മര്‍ദിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്ന് ദിവസം വൈകിയാണ് പൊലീസ് കേസെടുത്ത്. ജാതി പേര് വിളിച്ചു എന്നാരോപിച്ച് എസ് എഫ് ഐ ക്കാര് നല്കിയ പരാതിയില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരെ മൂന്ന് കേസെടുത്തത് വിവാദമായിരുന്നു.