ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി. ജൂലൈ ഏഴിലേക്ക് പരീക്ഷ മാറ്റി കൊണ്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എൻബിഇഎംഎസ്) വിജ്ഞാപനം ഇറക്കി.
നേരത്തെ മാര്‍ച്ച് മൂന്നിനു പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നീറ്റ് പിജി 2024-ന്റെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ഓഗസ്റ്റ് 15 ആയിരിക്കും.