ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാർത്ഥിയുമായ ഇൽത്തിജ മുഫ്തി. ഫലം പകുതി റൗണ്ട് പിന്നിടുമ്പോഴും ഇൽത്തിജ മുഫ്തി പിന്നിലാണ്. ബിജ്ബെഹ്റ മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥാനാര്‍ത്ഥി ബഷീര്‍ വീരിയോട് 3000ത്തിലധികം വോട്ടുകള്‍ക്കാണ് ഇല്‍തിജ പരാജയപ്പെട്ടത്. കന്നിയങ്കത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്ക് കാലിടറിയിരിക്കുന്നത്.
‘ജനവിധി അംഗീകരിക്കുന്നു. ബിജ്ബിഹേരയിലെ എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങൾക്കിടയിലും തനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവർത്തകരോട് നന്ദി പറയുന്നു’- ഇൽത്തിജ പറഞ്ഞു. നാഷണൽ കോൺഫറൻസിൻ്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് നിലവിൽ ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. സോഫി യൂസഫാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.
ബിജ്ബെഹ്റ പിഡിപിയുടെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. 1996ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഇതുവരെ അവിടെ പരാജയം രുചിച്ചിട്ടില്ല. നിങ്ങളുടെ സ്നേഹവും വാത്സല്യവും നിലനില്ക്കും, കഠിനാധ്വാനം ചെയ്ത പിഡിപി പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് ഇല്‍തിജ മുഫ്തി പ്രതികരിച്ചു.