ഹൈദരബാദ് : സിക്കിമിലെ പ്രളയത്തില്‍ തെലുങ്ക് നടി സരള കുമാരിയെ കാണാതായതായി റിപ്പോര്‍ട്ട്. നടിയുടെ മകള്‍ നബിതയാണ് അമ്മെയെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും തെലങ്കാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്.
ഹൈദരാബാദില്‍ താമസിക്കുന്ന നടി ഒക്ടോബര്‍ രണ്ടിന് സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് യാത്ര പോയിരുന്നു. യാത്രയെക്കുറിച്ച് അമേരിക്കിയിലുള്ള മകളെ അറിയിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് അമ്മയുമായി അവസാനമായി സംസാരിച്ചതെന്നും പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വാര്‍ത്തകളിലൂടെയാണ് സിക്കിമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് അറിഞ്ഞതെന്നും തുടര്‍ന്ന് അമ്മയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും മകള്‍ നബിത പറഞ്ഞു.
സിക്കിമിലെ ഹെല്‍പ്പ് ലൈന്‍ നമ്ബറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹൈദരാബാദിലെ ഹൈടെക് സിറ്റി ഏരിയയിലെ ഹോട്ടലിലായിരുന്ന സരള കുമാരി താമസിച്ചിരുന്നത്. 1983ല്‍ മിസ് ആന്ധ്രയായി തെരഞ്ഞെടുത്ത സരള കുമാരി നിരവധി തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു.