ഇന്ത്യൻ വൈവിധ്യം തൊലിനിറം അടിസ്ഥാനപ്പെടുത്തി വിശദീകരിക്കാൻ ശ്രമിച്ച് വെട്ടിലായ സാം പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജി അംഗീകരിച്ചു. വംശീയ വേർതിരിവ് നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് തീരുമാനംപിത്രോദയുടെ വിവാദ പരാമർശം കോൺഗ്രസ് തള്ളിപ്പറഞ്ഞിരുന്നെങ്കിലും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബി.ജെ.പി നേതാക്കൾ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആയുധമാക്കിയിരുന്നു.
ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെ പോലെയെന്നും കിഴക്ക് ഉള്ളവർ ചൈനക്കാരെ പോലെയെന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെ എന്നും വടക്കുള്ളവർ വെള്ളക്കാരെ പോലെ എന്നുമായിരുന്നു പിട്രോഡയുടെ പരാമർശം.ഇന്ത്യയുടെ കിഴക്കുള്ളവരെ കണ്ടാൽ ചൈനക്കാരെപ്പോലെ, പടിഞ്ഞാറുള്ളവർ അറബികളെപ്പോലെ, വടക്കുള്ളവർ വെള്ളക്കാരെപ്പോലെ, തെക്കേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ എന്നിങ്ങനെയാണ് പിത്രോദ ഉപമിച്ചത്.പിട്രോഡ കോൺഗ്രസ്സിന്റെ മാനിഫെസ്റ്റോ കമ്മിറ്റിയിലോ താരപ്രചാരക പട്ടികയിലോ ഇല്ല. ഇന്ത്യയിൽ അല്ല അദ്ദേഹം താമസികുന്നത്. അമേരിക്കയിൽ നിന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയിൽ തങ്ങൾക്ക് ബന്ധമില്ല പ്രിയങ്ക ചതുർവേദി പറഞ്ഞുനേരത്തെയും പിത്രോദയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. അമേരിക്കയിലെ പാരമ്പര്യ സ്വത്തു നികുതി നല്ല മോഡലായി പിത്രോദ പറഞ്ഞത് കഴിഞ്ഞയാഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണ യോഗങ്ങളിൽ ഉപയോഗിച്ചിരുന്നു.