ന്യൂഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറിന് വില കുറച്ചു. 100 രൂപയാണ് കുറച്ചത്. വനിതാദിനസമ്മാനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്.
“ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും. പ്രത്യേകിച്ചും നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും. പാചക വാതകം കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു.
സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവര്‍ക്ക് ജീവിതം എളുപ്പമാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിത്’-പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു
കഴിഞ്ഞ വര്‍ഷം രക്ഷാബന്ധന് മുന്നോടിയായി സ്ത്രീകള്‍ക്കുള്ള സമ്മാനമായി കേന്ദ്രമന്ത്രിസഭ 14.2 കിലോഗ്രാം എല്‍പിജി പാചകവാതക സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു.